കണ്ണൂർ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം നൂറിൽ നിന്നും 300 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കുക, അനുബന്ധ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം പ്രതിമാസം 20 രൂപയിൽ നിന്നും 50 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കുക, വള്ളങ്ങളുടെ വർധിപ്പിച്ച ലൈസൻസ് ഫീ,റിന്യൂവൽ ഫീ ക്ഷേമനിധി വിഹിതം എന്നിവ പിൻവലിക്കുക, മണ്ണെണ്ണ സബ്സിഡിയും, മണ്ണെണ്ണ ക്വാട്ടയും വർധിപ്പിക്കുക, അശാസ്ത്രീയമായതും തീരദേശ നിവാസികളെ സാരമായി ബാധിക്കുന്നതുമായ തീരദേശ ഹൈവേ പുന പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ദേശീയ മൽസ്യതൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ റീജിയണൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജജ് ഉദ്ഘാടനം ചെയ്തു. പ്രളയ കാലഘട്ടത്തിലും മറ്റെല്ലാ ദുരന്തമുഖങ്ങളിലും കേരളത്തിന്റെ സൈന്യമായി വിശേഷിപ്പിക്കപ്പെട്ട മൽസ്യ തൊഴിലാളികളെയും തീരദേശ മേഖലയെയും സർക്കാർ വഞ്ചിക്കുകയും ശത്രുക്കളായി കാണുകയുമാണ് ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർട്ടിൻ ജോർജ് പറഞ്ഞു. മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ. ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു, INTUC ദേശീയ സെക്രട്ടറി Dr. ജോസ് ജോർജജ് പ്ലാത്തോട്ടം, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.പ്രഭാകരൻ, ഡി.സി.സി.ജനറൽ സെക്രട്ടറി
ടി. ജയകൃഷ്ണൻ,
ടി. ദാമോദരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ കായക്കൽ, അനസ് ചാലിൽ, പാറയിൽ രാജൻ ,കെ. രതീശൻ. ഷൈജു ദാസ് നീർക്കടവ്, സി. എച്ച്. ഇന്ദ്രപാലൻ, ഷിബു സത്യൻ കുഞ്ഞിമംഗലം, കെ പി പുഷ്കരൻ, പി. ഹരിഹരസുതൻ, വി. വിനയൻ, പി. കെ റാഷിദ്, ടി.ബോസ്,
സി. കെ. മോഹനൻ, കെ. സുധാകരൻ, സുബൈർ കെട്ടിനകം, കെ ശശിധരൻ കവ്വായി,. പി.ആലി കൂത്താട്ടു, കെ. പി. സബ്രീന ,എം.ലിജിന നീർക്കടവ്, അബ്ദുൽഖാദർ എന്നിവർ പ്രസംഗിച്ചു
The government is fighting the fishermen too. Fishermen Congress with strike.